നിര്‍ണായക നീക്കവുമായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം; ഫാര്‍മസികളില്‍ ‘റാപ്പിഡ് ആന്റിജന്‍’ പരിശോധനാ സൗകര്യം

antigen-test

മനാമ: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ണായക നീക്കവുമായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. ഇനി മുതല്‍ രാജ്യത്തെ ഫാര്‍മസികളില്‍ കോവിഡ്-19 ‘റാപ്പിഡ് ആന്റിജന്‍’ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. നാല് ദീനാര്‍ മാത്രമാണ് പരമാവധി പരിശോധനയ്ക്ക് ഈടാക്കാന്‍ പാടുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

15 മിനിറ്റിനുള്ളില്‍ തന്നെ ആന്റിജന്‍ പരിശോധന ഫലം അറിയാന്‍ കഴിയും. രാജ്യത്തെ ഫാര്‍മസികളില്‍ ഉടനീളം ആന്റിജന്‍ പരിശോധനാ കിറ്റ് ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ആന്റിജന്‍ ടെസ്റ്റ് പൂര്‍ണമായും ശരിയാകണമെന്നില്ല. ഫലം നെഗറ്റീവ് ആയാലും ചുമ, ശ്വാസ തടസം, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടന്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പിസിആര്‍ ടെസ്റ്റിന് സമാനമല്ല റാപ്പിഡ് ആന്റിജന്‍ പരിശോധന.

ഫലം പോസീറ്റീവാണെങ്കില്‍, ഉടന്‍ മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കുകയും വേണം. വിവരം 444 എന്ന നമ്പറില്‍ അറിയിച്ച് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. നെഗറ്റീവ് ഫലം 444ല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!