മനാമ: കാസര്‍ഗോഡ് പൊവ്വല്‍ സ്വദേശി സിനാന്റെ ചികിത്സക്കായി 25,55,726 സ്വരൂപിച്ച് റിലീഫ് കമ്മറ്റ്. സിനാന് റിലീഫ് കമ്മിറ്റി സമാപന യോഗത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. കെ.എം.സി.സി ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു യോഗം. സിനാന് റിലീഫ് കമ്മിറ്റി ചെയര്മാന് ഷാഫി പാറക്കട്ട ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ല പ്രസിഡന്റ അഷ്റഫ് മഞ്ചേശ്വരം യോഗം ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലയില്‍ പൊവ്വല്‍ സ്വദേശിയായ സിനാന് ഏറെ സ്വപ്നങ്ങളുമായാണ് ബഹ്റൈനിലെത്തിയത്. രോഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിനാന്. 24കാരനായ സിനാന് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് വിധി വില്ലനായത്.
ജോലിക്കിടെ വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് അത്ര ശുഭകരമായ വാര്‍ത്തയായിരുന്നില്ല. ഗുരുതര ആരോഗ്യ പ്രശ്നമാണെന്നും നാട്ടിലെത്തി വിദഗ്ധ പരിശോധനക്ക് വിധേയമാകണമെന്നും ബഹ്റൈനില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നാട്ടിലെത്തിയശേഷം നടത്തിയ പരിശോധനയില്‍ രണ്ടു വൃക്കകളുടെയും സ്ഥിതി അതിഗുരുതരമാണെന്നും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മാത്രമേ ജീവന് രക്ഷിക്കാനാവൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സിനാന്റെ ചികിത്സക്കും മറ്റും ആവശ്യമായ തുക സ്വരൂപിക്കാന്‍ ബഹ്റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനാന് റിലീഫ് കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.
കെ.എം.സി.സി സൗത്ത് സോണ്‍ പ്രസിഡന്റ റഷീദ് ആറ്റൂര്‍, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് അഴിയൂര്‍, അഷ്റഫ് പെര്‍ള, ബാവ പുത്തൂര്‍, ടി.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. 25,55,726 രൂപ കമ്മിറ്റിക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞുവെന്നും ഇതിനുവേണ്ടി സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജോയന്റ് കണ്‍വീനര്‍ റിയാസ് പട്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനാന് കമ്മിറ്റി കോഓഡിനേറ്റര്‍മാരായ റഫീഖ് കാമ്പസ്, മമ്മു മല്ലം, സത്താര്‍ ഉപ്പള, അബ്ദുല്ല പുത്തൂര്‍, ഇബ്രാഹിം ചാല, മുന്‍ ജില്ല പ്രസിഡന്റ് ഹമീദ് പുത്തൂര്‍, മണ്ഡലം കമ്മിറ്റി ഭാരവാഹി അലി ബമ്പ്രാണ തുടങ്ങിയവര്‍ സംബന്ധിച്ചു. ജോയന്റ് കണ്‍വീനര്‍ റിയാസ് സ്വാഗതവും ജില്ല ട്രഷറര്‍ കുഞ്ഞാമു ബെദിര നന്ദിയും പറഞ്ഞു.