മനാമ: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ ( LNV), പോയ കാലങ്ങളിൽ നാടകത്തോടൊപ്പം നടന്ന, നാടകം ജീവിതോപാധിയായി സ്വീകരിച്ച, അഭിനയം, സംവിധാനം, നാടക രചന, നാടക സാങ്കേതിക രംഗം, തുടങ്ങിയ മേഖലകളിൽ നിസ്തുല സേവനം ചെയ്ത നാടക പ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി LNVഗ്ലോബൽ തിയേറ്റർ അവാർഡ്കൾ നൽകുന്നു.
കേരളത്തിലും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന നാല് വ്യക്തിഗത അവാർഡുകളും കേരളത്തിലെ ഗ്രാമീണ മേഖലയിൽ മാതൃകാപരമായ നാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഒരു നാടക കൂട്ടായ്മക്ക് അല്ലെങ്കിൽ സംഘടനക്കും അവാർഡ് നൽകും. ലോകത്തെവിടെയുമുള്ള മലയാള നാടക പ്രവർത്തകരെ അവാർഡിന് പരിഗണിക്കുന്നതാണ്. മികച്ച ഗ്രാമീണ നാടക സംഘത്തിന് പതിനായിരത്തിയൊന്ന് രൂപ (10001)നാടക നിർമ്മാണത്തിന് പ്രൊഡക്ഷൻ ഗ്രാന്റ് ആയി നൽകും. മറ്റ് നാല് അവാർഡുകൾക്ക് ക്യാഷ് അവാർഡും,പ്രശസ്തി പത്രവും ശിൽപവും നൽകും.
അവാർഡിനായി പരിഗണിക്കപ്പെടുന്നതിന് നാളിതുവരെയുള്ള പ്രവർത്തനങ്ങളും അംഗീകാരങ്ങളും വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഉൾക്കൊള്ളുന്ന പ്രൊഫൈൽ നേരിട്ടോ, പ്രതിനിധീകരിച്ച് മറ്റൊരാൾക്കൊ, നാടക സമിതികൾക്കോ, സംഘടനകൾക്കോ സമർപ്പിക്കാവുന്നതാണ്. നാമ നിർദ്ദേശങ്ങൾ ഡിസംബർ 31ന് മുൻപേ LNVnatakam@gmail.com എന്ന വിലാസത്തിൽ അയക്കുക. നാമ നിർദ്ദേശം നൽകുന്ന വ്യക്തിയുടെ പൂർണ്ണ വിവരങ്ങൾ കൂടി ഇ മെയിലിൽ ചേർക്കാൻ മറക്കരുത്. ജനുവരി മാസം അവാർഡുകൾ പ്രഖ്യാപിക്കും.കൂടുതൽ വിവരങ്ങൾക്ക് +973 39234535, +12012149858 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.