bahrainvartha-official-logo
Search
Close this search box.

‘പ്രിയപ്പെട്ട നബി’: ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ബഹ്റൈൻ ഓൺലൈൻ ക്വിസ്സും മീലാദ് സംഗമവും സംഘടിപ്പിച്ചു

IMG-20201106-WA0016

മനാമ: ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം, ബഹ്‌റൈൻ സൂഖ് ഏരിയ മീലാദിനോടനുബന്ധിച്ചു ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ലോകത്തിനു അനുഗ്രഹമായ പ്രവാചകൻ മുഹമ്മദ് നബിയെ ഖുർആൻ എങ്ങിനെ പരിചയപ്പെടുത്തുന്നു എന്ന് വരച്ചു കാട്ടുന്ന രീതിയിലായിരുന്നു നൂറിലധികം ആളുകൾ പങ്കടുത്ത ക്വിസ്സ് മത്സരത്തിലെ ചോദ്യാവലികളുടെ സ്വഭാവം. തുടർന്ന് മീലാദ് സംഗമവും ക്വിസ് മത്സര വിജയികളുടെ പ്രഖ്യാപനവും സൂം വെബിനാറിൽ നടന്നു.


ഫലാഹ് ഫുവാദിന്റെ ഖുർആൻ പാരായണത്തോടു  കൂടി തുടങ്ങിയ വെബിനാറിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രിയപ്പെട്ട നബിയുടെ കാംപയിന്റെ വിശദീകരണവും നടന്നു. ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം സൂഖ് ഏരിയ പ്രസിഡന്റ് നിസാർ തോടന്നൂർ സ്വാഗതവും, ഇരുപത്തി മൂന്നു വര്ഷം കൊണ്ട് അറേബ്യൻ ഉപഭൂഖണ്ഡത്തെ എങ്ങിനെ മാറ്റിയെന്ന പാഠം ഇന്നത്തെ സമൂഹത്തിനു പകർന്നു നൽകി ഏരിയ കൌൺസിൽ അംഗം അസീസ് ഹാജി മീലാദ് സന്ദേശവും നൽകി. ഇസ്‌ലാമിന്റെ സമകാലിക പ്രസക്തിയും, പ്രവാചക മാതൃകയും വിശദീകരിച്ച ബഹ്റൈനിലെ സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാനിധ്യവും മുഖ്യ അതിഥി യുമായ ഇബ്രാഹിം സഅദി മഞ്ചേശ്വരം ക്വിസ് മത്സര വിജയികളെയും പ്രഖ്യാപിച്ചു .
സാമൂഹിക സേവനം പ്രവാചക അനുയായികളുടെ ബാധ്യതയാണെന്ന് ആശംസ പ്രസംഗത്തിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം കേരള ഘടകം സെക്രട്ടറി റിയാസ് കരിയന്നൂർ ഓർമ്മിപ്പിച്ചു. ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി.

നൂറു ശതമാനം ഉത്തരങ്ങൾ എഴുതിയ ജസീല നസീർ, ജഹാനാറ കെ കെ, മുഹമ്മദ് ജസീർ, നാസർ സി പി എന്നിവരെ ക്വിസ് മത്സര വിജയികളായി തിരഞ്ഞെടുത്തു . ഫ്രറ്റേർണിറ്റി ഫോറം ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റെനീഷ്, സൂഖ് കൌൺസിൽ അംഗവും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ സകീർ ഹുസൈൻ എന്നിവർ നിയന്ത്രിച്ച വെബിനാറിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം സൂഖ് ഏരിയ കൗൺസിൽ അംഗം റിയാസ് വില്ല്യാപ്പള്ളി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!