മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് തലകാപ്പ് അഹമ്മദ്കുട്ടി സാഹിബ് സ്വദേശത്തും പ്രവാസലോകത്തും കര്‍മനിരതനായി പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തലകാപ്പ് അഹമ്മദ്കുട്ടി സാഹിബ് അനുസമരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ ആയാലും തന്റെ പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനകുടുംബത്തിന്റെയും മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ആദ്യകാലത്തു തന്നെ പ്രവാസിയായ അഹമ്മദ്കുട്ടി സാഹിബ് ആ മേഖലയിലും താന്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വ്യത്യസ്തമായ സ്ഥാനമാനങ്ങള്‍ വഹിച്ച് കെ.എം.സി.സിക്ക് അടിത്തറപാകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളോട് ഇഴകിച്ചേര്‍ന്ന് നിര്‍ണായക ഘട്ടങ്ങളില്‍ അവരെ ഒന്നിച്ചുകൂട്ടാന്‍ കഴിവുള്ള അഹമ്മദ്കുട്ടി സാഹിബിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ പ്രാദേശികമായി വീടുകള്‍ കയറി എല്ലാപ്രവര്‍ത്തകരെയും ഒത്തൊരുമയോടെ കൂടെചേര്‍ത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ശ്രദ്ധേയമാണെന്നും എം.എല്‍.എ പറഞ്ഞു. സൈബര്‍ വിങ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചടങ്ങില്‍ ഗഫൂര്‍ കയ്പമംഗലം അധ്യക്ഷനായി. ഹബീബ് റഹ്മാന്‍, അസൈനാര്‍ കളത്തിങ്ങല്‍, കുട്ടൂസ മുണ്ടേരി, എസ്.വി ജലീല്‍, ഷാഫി പാറക്കട്ട, അലി കൊയ്‌ലാണ്ടി, വി.എച്ച് അബ്ദുള്ള, മമ്മി മൗലവി, അലി അക്ബര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ ഖാസിം സ്വാഗതവും എ.പി ഫൈസല്‍ നന്ദിയും പറഞ്ഞു. കെ.പി മുസ്തഫ പരിപാടി കോ-ഓര്‍ഡിനേറ്റ് ചെയ്തു.