മനാമ: ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഒരു മില്യണ്‍ ദിനാറിന്റെ മയക്കുമരുന്ന് പിടികൂടി. രണ്ട് കേസുകളിലായി മൂന്ന് പേരെയാണ് ഇന്നലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ ഒരു മില്യണ്‍ ദിനാറിലധികം വിലമതിക്കുന്ന മയക്കു മരുന്ന് കണ്ടെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഏഷ്യന്‍ വംശജരാണ്.
24നും 40നുമിടയില്‍ പ്രായമുള്ള പ്രതികളെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് ഹെറോയിന്‍ ഉള്‍പ്പെടെ മൂന്നര കിലോയിലധികം മയക്കുമരുന്ന് കണ്ടെടുത്തു. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധന കൂടുതല്‍ പേരിലേക്ക് വ്യാപിച്ചതോടെയാണ് രണ്ട് പേര്‍ കൂടി വലയിലാകുന്നത്. ന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.