മനാമ: ശൈഖ് ഇസ ബിന്‍ അലി അല്‍ ഖലീഫാ പുരസ്‌കാരം ബഹ്‌റൈന്‍ ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂസഫ് അബ്ദുള്ള ഹമൗദ് ഏറ്റുവാങ്ങി. അറബ് യൂണിയന്‍ ഫോര്‍ വളണ്ടിയറിംഗ് പ്രസിഡന്റും ‘ഗുഡ് വേഡ് സൊസൈറ്റി’ ചെയര്‍മാനുമായ ഹസന്‍ മുഹമ്മദ് ബുഹ്‌സാണ് പുരസ്‌കാരം അണ്ടര്‍ സെക്രട്ടറിക്ക് സമ്മാനിച്ചത്. സമൂഹത്തിന് ഗുണകരമാവുന്ന മികച്ച സന്നദ്ധ പ്രവര്‍ത്തനങ്ങളും സംഘാടനവുമാണ് യൂസഫ് അബ്ദുള്ള ഹമൗദിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സാമൂഹിക സേവനങ്ങള്‍ തുടരുമെന്ന് പുരസ്‌കാരം കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണെന്നും യൂസഫ് അബ്ദുള്ള ഹമൗദ് പ്രതികരിച്ചു. ബഹ്‌റൈന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും എല്ലാ മേഖലകളിലുള്ളവരെയും സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി. കൂടാതെ പുരസ്‌കാരം ഏര്‍പ്പെടുത്തിയ ഹിസ് റോയല്‍ ഹൈനസ് ശൈഖ് ഇസ ബിന്‍ അലി അല്‍ ഖലീഫയ്ക്ക് ഈയവസരത്തില്‍ നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.