bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ ‘യൂത്ത് സമ്മിറ്റ്-2020’ നാളെ ആരംഭിക്കും

youth-summit

മനാമ: ബഹ്റൈന്‍ യൂത്ത് സമ്മിറ്റ്-2020 നാളെ ആരംഭിക്കും. യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. രാജ്യത്തുള്ള യുവജനങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം യുവജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് യൂത്ത് സമ്മിറ്റ്-2020.

നാളെ ആരംഭിക്കുന്ന സമ്മിറ്റിന്റെ ആദ്യ സെഷനില്‍ ധനകാര്യ മന്ത്രി ഷൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ പങ്കെടുക്കും. രണ്ടാമത്തെ സെഷനില്‍ യുവജന, കായിക മന്ത്രി ഐമെന്‍ അല്‍മയ്യിദിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!