മനാമ: ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാൻ അക്ഷീണം പരിശ്രമിച്ച നേതാവ് ആയിരുന്നു ഇന്ദിരാ ഗാന്ധി എന്ന് മുൻ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ സി അബു അഭിപ്രായപ്പെട്ടു. ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധിയുടെ ലളിതമായ ജീവിതവും , നെഹ്‌റുവിന്റെ വീക്ഷണവും കണ്ടു വളർന്ന ഇന്ദിരാ ഗാന്ധിക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ സഹായിക്കുവാൻ വാനര സേന എന്ന പേരിൽ കുട്ടികളുടെ സംഘടന ഉണ്ടാക്കി, അതിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ദേശീയ ബോധം ഉണ്ടാക്കുവാൻ സാധിച്ചു. ഒഡിഷയിൽ നടന്ന പൊതുയോഗത്തിൽ തന്റെ അവസാന തുള്ളി രക്തം പോലും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ചൊരിയാൻ തയാർ ആണെന്ന് പ്രഖ്യാപിച്ചു നാൽപത്തിഎട്ടു മണിക്കൂർ നുള്ളിൽ രക്തസാക്ഷി ആയി. ആണവ പരീക്ഷണവും, പാകിസ്ഥാൻ യുദ്ധവും ലോത്തിന്റെ നെറുകയിൽ ഇന്ത്യയുടെ സൈനീക ശക്തിയുടെ കഴിവ് വിളിച്ചോതുന്ന സംഭവങ്ങൾ ആയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡന്റ് രഞ്ചൻ കേച്ചേരി അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം യോഗം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബിജുബാൽ സ്വാഗതം ആശംസിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി ബോബി പാറയിൽ സെക്രട്ടറിമാരായ രവി സോള, മനു മാത്യു, ഷാജി തങ്കച്ചൻ, ജില്ലാ നേതാക്കളായ മുഹമ്മദ് ഷമീം കെ. സി, ചെമ്പൻ ജലാൽ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, സുമേഷ് ആനേരി, ഷാഹിർ മാലോൽ, ജാലിസ് കുന്നത്ത്കാട്ടിൽ, ഗിരീഷ് കാളിയത്ത്, പ്രദീപ് മൂടാടി, രജിത് മൊട്ടപ്പാറ, അനിൽ കുമാർ, ശ്രീജിത്ത് പാനായി, റഷീദ് മുയിപ്പോത്ത്, വിൻസെന്റ് കക്കയം, മുബി കോക്കല്ലൂർ, റാഷിക് നന്മിണ്ട എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി.