മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ ഓൺ ലൈൻ വനിതാസംഗമം സംഘടിപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തെ കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ഉദ്ദേശത്തിൽ നടത്തുന്ന പരിപാടി നവംബർ പന്ത്രണ്ട് വ്യാഴം വൈകീട്ട് 6 മണിക്ക് നടത്തപ്പെടും.
’മുഹമ്മദ് റസൂലുല്ലാഹ് ജീവിതം ഒരു സ്ത്രീപക്ഷ വായന’ എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ പി വി റഹ്മാബി, ഷമീമ സക്കീർ, ജമീല ഇബ്രാഹീം എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 38116807 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.