മനാമ: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശൈഖ മയയെ നാമനിര്‍ദേശം ചെയ്ത് ബഹ്‌റൈന്‍. ബഹ്റൈന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയര്‍പേഴ്സനാണ് ശൈഖ മയ. സാംസ്‌കാരി ടൂറിസം രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായി ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ ശൈഖ മയയ്ക്ക് അംബാസഡര്‍ പദവി നല്‍കി ആദരിച്ചിരുന്നു. ബഹ്‌റൈനിലെ ടൂറിസം മേഖലയില്‍ വലിയ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ബഹ്റൈന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റിയുടെ നേതൃത്വത്തില്‍ ശൈഖ ബഹ്‌റൈനില്‍ നടപ്പിലാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും ലോക പൈതൃക പട്ടികയിലേക്ക് ബഹ്റൈനെ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. നാമനിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ലോക ടൂറിസം ഓര്‍ഗനൈസേഷനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ശൈഖയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.