അത്യാധുനിക സൗകര്യങ്ങളുമായി പുതിയ എയർ പോർട്ട് ടെർമിനലിന്റെ നിർമ്മാണം പുരോഗമിക്കുന്നു

IMG-20190204-WA0032

മനാമ: ബഹ്റൈനിൽ കൂടുതൽ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായുള്ള അത്യാധുനിക സൗകര്യങ്ങളുമായി പുതിയ എയർ പോർട്ട് ടെർമിനലിന്റെ നിർമ്മാണം പുരോഗമിക്കുന്നു.അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ അത്യന്താധുനിക പാസഞ്ചർ ടെർമിനലിൻ്റെ നിർമാണ ജോലികൾ പൂർത്തിയാകുന്നു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനൽ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് എയർപ്പോർട്ട് കമ്പനി അറിയിച്ചു. പുതിയ ടെർമിനൽ പൂർത്തിയാകുന്നതോടെ നിലവിലുള്ളതിനേക്കാൾ നാലിരട്ടി വിശാലതയാണ് വിമാനത്താവളത്തിന് കൈവരുക.

എയർപോർട്ടിൻ്റെ മുഖഛായ മാറ്റുന്ന അത്യന്താധുനിക സൗകര്യങ്ങളാണ് നവീകരണത്തിൻ്റെ ഭാഗമായി ഒരുക്കുന്നത്.
ഈ വർഷാവസാനത്തോടെ എയർപോർട്ട് പ്രതിവര്‍ഷം 14 മില്യൺ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലേക്ക് വികസിക്കും. അഞ്ച് അത്യന്താധുനിക ഇ-ഗെയ്റ്റുകൾ, 26 പാസ്പോർട്ട് കൺ ട്രോൾ ബൂത്തുകൾ, 108 ചെക്ക് ഇൻ ഡസ്കുകൾ, സെല്ഫ് ചെക്കിംഗ് കൗണ്ടറുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ പുതിയ ടെർമിനലിലുണ്ടാകും.
വിശാലമായ ഡ്യൂട്ടി ഫ്രീ സോണും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും പുതിയ ടെർമിനലിലുണ്ടാകും. ഏഴായിരത്തോളം കാറുകൾക്ക് പാർക്കിംഗ് സംവിധാനവുമൊരുക്കും. പുതിയ പാസഞ്ചര്‍ ടെര്‍മിനലില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ കമ്പനികളുമായി സർക്കാർ കരാറിലൊപ്പുവെച്ചിരുന്നു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും മികച്ച സേവന ദാതാക്കളുമായി സഹകരിച്ചാണ് നിർമ്മാണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!