മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി , ഇൻഡോർ ഗെയിംസ് വിഭാഗങ്ങളും സയൻസ് ഫോറവും സംയുക്തമായി ബഹ്‌റൈൻ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ
നടത്തുന്നു.
ഹൃദയ സംബന്ധിയായ രോഗങ്ങൾ പ്രവാസികളിൽ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. യുവാക്കളിൽ പോലും സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്ന ഹൃദ്രോഗങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം ആവശ്യമുണ്ട്. എങ്ങനെ രോഗം വരാതെ നോക്കാം, എത്ര ഇടവേളകളിൽ പരിശോധനകൾ നടത്തണം , ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ മറ്റു അസുഖങ്ങളിൽ നിന്ന് എങ്ങനെ തിരിച്ചറിയാം, എന്നീ വിഷയങ്ങൾ ഡോ: നിഖിൽ ഷാ കൈകാര്യം ചെയ്യും.
കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചും അതിന്റെ ചികിത്സാ മാര്ഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു ചർച്ചയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഡോ: സഞ്ജയ് കുമാർ ചർച്ച നയിക്കും.
ഒരു വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടായാൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിക്ക് അടിയതിര ശുശ്രൂഷ ആയ സിപിആർ എങ്ങനെ നൽകാം എന്നത് നഴ്സിംഗ് റ്റ്യൂട്ടർ ശശികല ശശികുമാർ വിശദീകരിക്കും.
ബഹ്‌റൈൻ കേരളീയ സമാജം- ബാബുരാജൻ ഹാളിൽ വെച്ച് നടത്തപ്പെടുന്ന ആരോഗ്യ ബോധവൽക്കരണ സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.ഫെബ്രുവരി 14 ന് വൈകുന്നേരം കൃത്യം 7.30 നു ആണ് പരിപാടി ആരംഭിക്കുന്നത്.
പ്രവേശനം സൗജന്യമാണ്.