എം എം ടീം മലയാളി മനസ്സിന്റെ സമ്പുർണ്ണ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ (വെള്ളി) നടക്കും

മനാമ:  പ്രവാസികൾക്കിടയിൽ വർദ്ധിച്ച് വരുന്ന ഹൃദയാഘാതം തുടങ്ങിയ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് എം എം ടീം, മലയാളി മനസ്സ്.” ബോധവൽക്കരണ ക്യാമ്പയിൻ നടത്തുുന്നുന്നു. പ്രവാസി മലയാളികൾക്ക് എറ്റവും കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ എല്ലാ വിധ പരിശോധനകൾക്കും പുറമേ പ്രഗൽഭരായ എട്ട് ഡോക്ടർമാരെ ഉൾപ്പെടുത്തി പരിപൂർണ്ണ മെഗാ മെഡിക്കൽ ക്യാമ്പയിൻ ആണ് സംഘടിപ്പിക്കുന്നത്. എം എം  ടീം അൽ ഹിലാൽ അദില്യാ ബ്രാഞ്ച് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്. പ്രഗൽഭരായ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും ക്ലാസിന് പുറമെ പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകുന്നു. കണ്ണ് , ഇൻഡി പരിശോധന, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്ക് (കുട്ടികൾക്ക് വേണ്ടി ), തുടങ്ങിയവയ്ക്കും പരിശോധന സംഘടിപ്പിക്കുന്നുു.

ബ്ലഡ് പ്രഷർ,ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ് വൃക്ക, കരൾ പരിശോധനയും, അന്നു മുതൽ 15 ദിവസത്തേക്ക് സൗജന്യമായി ഡോക്ടർ കൺസൾട്ടിംഗ് അടക്കം വ്യത്യസ്ഥമായ ഒരു മെഗാ മെഡിക്കൽ ക്യാമ്പയിനാണ് 15-02-2019 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അദില്യാ അൽഹിലാൽ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിക്കുന്നത്.  പങ്കെടുക്കുന്നവർക്കെല്ലാവർക്കും തുടർന്നുള്ള ചികിൽസയ്ക്ക് ഒരു വർഷം കാലാവധിയുള്ള 20% ഡിസ്കൗണ്ട് നൾകുന്ന ( മരുന്നൊഴികെ) പ്രിവിലേജ് കാർഡും അന്നേ ദിവസം വിതരണം ചെയ്യുന്നു.