മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം തുടരുന്നു. നിരവധി ലോകനേതാക്കളാണ് പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അഗാത ദുഃഖം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹു, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഇറാഖ് പ്രസിഡന്റ് ബെര്‍ഹാം സാലിഹ്, സൗദി കിരീടവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സയിദ്, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സയിദ്, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ തുടങ്ങി വിവിധ ലോക നേതാക്കള്‍ ബഹ്‌റൈന്‍ രാജകുടുംബത്തിന്റെയും ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.
ബഹ്‌റൈന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തിട്ടുണ്ട്. ആധുനിക ബഹ്‌റൈന്റെ വികസന പ്രക്യയയില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു ഹിസ് റോയല്‍ ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. പ്രവാസികള്‍ക്കിടയില്‍ വലിയ മതിപ്പുണ്ടായിരുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. പ്രവാസ സമൂഹത്തെ പരിഗണിക്കുകയും വിവേചന രഹിതമായ നിലപാടുകളും നിയമങ്ങളും രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചതായി നേരത്തെ വിവിധ മലയാളി സംഘടനകള്‍ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
My heartfelt condolences on the sad demise of His Royal Highness Prince Khalifa bin Salman Al Khalifa, Prime Minister of the Kingdom of Bahrain. In this moment of grief, our thoughts and prayers are with HM the King of Bahrain, the royal family and the people of Bahrain.
— Narendra Modi (@narendramodi) November 11, 2020
പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്‌റൈന്‍ ഒരാഴ്ച്ചത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് പൊതു അവധിയുമുണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ വിയോഗത്തിന് പിന്നാലെ കിരീടവകാശിയും സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് കിരീടവകാശി പ്രിന്‍സ് സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത്.