bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 86 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് വൈറസ് ബാധ, 550 മരണം

india-covid-19

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 86 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലായം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 86,83,917 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിരിക്കുന്നത്. ഇന്നലെ 550 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ 1,28,121 ആയി മരണനിരക്ക് ഉയര്‍ന്നിട്ടുണ്ട്.

അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായ ദിനങ്ങളിലൊന്നാണ് ബുധനാഴ്ച്ച. 80,66,502 പേരാണ് ഇന്നലെ സുഖം പ്രാപിച്ചത്. നിലവില്‍ 4,89,294 പേരാണ് ചികിത്സയില്‍ തുടരുന്നത്. ആകെ 80,66,502 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

കേരളത്തില്‍ ഇന്നലെ 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!