മനാമ: ബഹ്റൈനിലെ ഗതാഗത മേഖല വികസനത്തിനായുള്ള മെട്രോ ട്രെയിൻ പ്രൊജക്ട് വരുന്നതിലൂടെ രാജ്യത്ത് 2000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഈ വർഷവസാനത്തോടു കൂടി രാജ്യത്ത് മെട്രോ ട്രെയിനായുള്ള നിർമ്മാണ പ്രവർത്തനം ആരംഭിക്കും. 1 ബില്യൺ ഡോളർ മുതൽ മുടക്കിലാണ് മെട്രോ വരുന്നത്.
109 കിലോമീറ്റർ നീളത്തിലാണ് മെട്രോ സൗകര്യം രാജ്യത്ത് ആദ്യഘട്ടത്തിൽ വരിക. ഗതാഗത വകുപ്പ് മന്ത്രി കമൽ അഹമ്മദ് ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. 20 സ്റ്റേഷനുകളിലായി 43,000 പേർ ഓരോ മണിക്കൂറിലും യാത്ര ചെയ്യാൻ കഴിയുമെന്നും ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നു.