bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നു; 24 മണിക്കൂറില്‍ 49,079 പേര്‍ കൂടി സുഖം പ്രാപിച്ചു

covid in kerala

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 49,079 പേര്‍ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 81,15,580 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മുക്തി നേടി കഴിഞ്ഞിട്ടുള്ളത്. രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 44,878 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 87,28,795 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഏറെ ആശ്വസാകരമാണ്. ഇന്നലെ 547 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മരണനിരക്ക് 1,28,668 ആയി ഉയര്‍ന്നു.

കേരളത്തില്‍ ഇന്നലെ 5537 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂർ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസർഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!