bahrainvartha-official-logo
Search
Close this search box.

ഗള്‍ഫ് സമുദ്രപാതയില്‍ സുരക്ഷയൊരുക്കി ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സ്; കരുത്തായി ‘ആര്‍ബിഎന്‍എസ് അല്‍ മുഹ‌റഖ്’ പടക്കപ്പല്‍

ctf

മനാമ: ഗള്‍ഫ് സമുദ്രപാതയില്‍ സുരക്ഷയൊരുക്കി ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സ് (സിടിഎഫ്). ഇറാനുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് സിടിഎഫ് രൂപീകരിക്കുന്നത്. ഗള്‍ഫ് സമുദ്രപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കലായിരുന്നു സിടിഎഫിന്റെ പ്രധാന ലക്ഷ്യങ്ങളൊന്ന്. ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങളനുസരിച്ച് 1,000ത്തിലധികം കപ്പലുകള്‍ക്ക് സിടിഎഫ് സുരക്ഷയൊരുക്കി കഴിഞ്ഞു.

ഗള്‍ഫ് സമുദ്രപാതയിലേക്ക് കടക്കുന്ന കപ്പലുകളെ സിടിഎഫിന്റെ ആധുനിക സജ്ജീകരണങ്ങളുള്ള യുദ്ധക്കപ്പലുകള്‍ അനുഗമിക്കും. ബഹ്‌റൈന്‍ റോയല്‍ നേവിയുടെ ആര്‍ബിഎന്‍എസ് അല്‍ മുഹറഖ് എന്ന നിരീക്ഷണ കപ്പലാണ് സിടിഎഫിന്റെ ദൗത്യങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. സമുദ്രപാതയിലുള്ള സുരക്ഷാ ഭീഷണികളെ കണ്ടെത്തുന്നതിന് ആര്‍ബിഎന്‍എസ് അല്‍ മുഹറഖിന് കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!