മനാമ: ‘തിരുനബി(സ) അനുപമ വ്യക്തിത്വം’ എന്ന ശീർഷകത്തിൽ നടന്നുവരുന്ന മീലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ ശ്രദ്ധേയമായി. പ്രവാചക പ്രകീർത്തന കാവ്യസമാഹാരമായ ‘മൻ ഖൂസ് മാലിദ് : ചരിത്രം ഉള്ളടക്കം പ്രധാന്യം ‘ എന്നിവ ചർച്ച ചെയ്ത സെമിനാർ സെൻട്രൽ പ്രസിഡണ്ട് നിസാമുദ്ധീൻ ഹിശാമിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുസ്സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
മനുഷ്യഹൃദയങ്ങളെ സംസ്കരിക്കാൻ പ്രവാചക സ്നേഹം കൊണ്ട് സാധ്യമാകുമെന്നും, പ്രവാചക മാതൃകൾ പഠിക്കുകയും പ്രകീർത്തിക്കുകയും ജീവിത ചര്യകളായി പിന്തുടരുകയും ചെയ്യുമ്പൊഴാണ് യഥാർത്ഥ നബി സ്നേഹം പ്രാപ്യമാവുകയെന്നും സെമിനാർ അഭിപ്രായപ്പെട്ടു. പ്രമുഖ ചരിത്രകാരനും പ്രഭാഷകനുമായ ഹുസ്സൈൻ തങ്ങൾ വാടാനപ്പള്ളി, മുഹമ്മദ് സഖാഫി ചേലക്കര, അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ വിഷയാവതരണം നടത്തി.
റഫീക്ക് ലത്വീഫി വരവൂർ , മുസ്ഥഫ ഹാജി കണ്ണപുരം, ഷംസു പൂക്കയിൽ , ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, റഹീം താനൂർ, അബ്ദുസ്സലാം കോട്ടക്കൽ സംബന്ധിച്ചു. ഹംസ ഖാലിദ് സഖാഫി സ്വാഗതവും ഉമർഹാജി നന്ദിയും പറഞ്ഞു.