മനാമ: കോവിഡ് ആഗോള വിപണിയെയും ബിസിനസ് രംഗത്തെയും രൂക്ഷമായി ബാധിച്ചിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രവാസ ലോകത്തും മറ്റിടങ്ങളിലും മിക്കവരുടെയും ബിസിനസ് പ്രതിസന്ധിഘട്ടത്തെ മറികടക്കാനുള്ള കഠിന ശ്രമത്തിലാണ്. കോവിഡ് വ്യാപനം വിപണിയുടെ അടിസ്ഥാന ഘടനയെ തന്നെ മാറ്റിമറിച്ചതാണ് മിക്കവരുടെയും പ്രതിസന്ധിയുടെ പ്രധാന കാരണം. സമീപകാലത്ത് വിപണിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ഭാവിയിലും കൂടുതൽ ശക്തമായി നിലനിൽക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന സൂചനയും.
വിപണിയുടെ അടിമുടി മാറിയ തന്ത്രങ്ങളെ മനസിലാക്കാതെ ബിസിനസ് സംരംഭങ്ങളെ വിജയിപ്പിച്ചെടുക്കുക ദുർഘടം പിടിച്ച കാര്യമാണ്. കോവിഡിന് പിന്നാലെ ഓൺലൈൻ ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുന്നവരും എണ്ണത്തിൽ കുറവില്ല. എന്നാൽ ഓൺലൈൻ മാർക്കറ്റുകളുടെ രസതന്ത്രത്തെക്കുറിച്ചുള്ള ധാരണാ പിശക് പലർക്കും വിനയാകുന്നു. ഓൺലൈൻ രംഗത്തെ വിദഗ്ദ്ധരുടെ നിർദേശങ്ങൾ ഈ ഘട്ടത്തിൽ വിനിയോഗിക്കാതെയുള്ള സമീപനമാണ് പുതിയ സംരംഭങ്ങൾക്ക് വിജയപാതയിലെത്താൻ കഴിയാത്തതെന്ന് ചുരുക്കത്തിൽ പറയാം.
കിംഗ്പിൻ അക്കാദമി നടത്തുന്ന പ്രത്യേക പരിശീല പരിപാടിയിലൂടെ കോവിഡ് മാറ്റിമറിച്ച വിപണിയുടെ രീതിശാസ്ത്രത്തെ പരിചയപ്പെടാൻ സംരഭകർക്ക് സുവർണാവസരമൊരുങ്ങുകയാണ്. 3 ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലന പരിപാടിയാണ് അക്കാദമി ഒരുക്കുന്നത്. സോഷ്യൽ മീഡിയയെ കൈകാര്യം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്നതിനൊപ്പം ഡിജിറ്റൽ മാർക്കറ്റിംഗിലെ നൂതന സങ്കേതങ്ങളെ പരിചയപ്പെടാനും പരിശീലന പരിപാടിയിലൂടെ സാധിക്കും.
നിങ്ങളുടെ ബിസിനസിനെ ഇ-കോമേഴ്‌സ് വെബ്സൈറ്റിലേക്ക് മാറ്റാനും അക്കാദമി സഹായിക്കും. പ്രസ്തുത സേവനം തികച്ചും സൗജന്യമായിരിക്കും. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് 7 വർഷത്തെ പ്രവർത്തന പരിചയമുള്ള ഗൂഗിൾ അംഗീകൃത പരിശീലകനായിരിക്കും ഉദ്യോഗാർത്ഥികളുമായി സംവദിക്കുക. 20 സീറ്റുകൾ മാത്രമാണ് പരിശീലന പരിപാടിയിൽ ഒരുക്കിയിട്ടുള്ളത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്: 35487690 എന്ന നമ്പറിൽ ബന്ധപ്പെടാം.
Course Contents
🔸 Facebook & Instagram Marketing
🔸 Poster & Video Designing
🔸 Photography Workshop
🔸 Online Selling
🔸 Google Marketing
🔸 Business WhatsApp
🔸 Lead Generation & Conversion Techniques
Facilities:
- Five star Setup
- Buffet & Coffee Breaks
- Give Away Gifts
- Digital Menu Free Set up
- Surprise Gift for a Winner