കെ.എം.സി.സി ബഹ്‌റൈന്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അനുസ്മരണം ഇന്ന്

received_889247374940786

മനാമ: ബഹ്‌റൈന്‍ മുന്‍ പ്രധാനമന്ത്രിയും പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രിയനായി മാറിയ ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടത്തുന്ന അനുസ്മരണം ഇന്ന് (15-11-2020, ഞായര്‍) നടക്കും. സൂമിലൂടെ വൈകുന്നേരം 5.15ന് (ഇന്ത്യന്‍ സമയം 7.45) ന് നടക്കുന്ന ഓണ്‍ലൈന്‍ സംഗമം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിക്കും. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡി അലി കെ. ഹസ്സന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം , സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, സോമന്‍ ബേബി, അരുള്‍ ദാസ്, പ്രിന്‍സ് എസ്. നടരാജന്‍, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാന്‍, ബിനു കുന്നന്താനം തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിച്ച് സംസാരിക്കും.
ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന രാജ്യത്തെ സേവിച്ച ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ കണ്ട് രാജ്യത്തിന് വേണ്ടി പ്രയത്‌നിച്ച അദ്ദേഹത്തിന്റെ വിയോഗം പ്രവാസികള്‍ക്കും ഏറെ ദു:ഖമേകുന്നതായിരുന്നു. ബഹ്‌റൈന്‍ സ്വതന്ത്രമാവുന്നതിന് മുന്‍പേ പ്രധാനമന്ത്രി പദവിയിലെത്തിയ അദ്ദേഹം രാജ്യത്തിന്റെ വികസനകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു. പ്രവാസികളുടെ സംരക്ഷണത്തിന് നിയമനിര്‍മാണം പോലും നടത്തി അവരെ അതിഥികളായി കണ്ട ജനനായകനെ അനുസ്മരിക്കുന്ന ഓണ്‍ലൈന്‍ സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!