ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറില്‍ 43,851 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 82,49,579 ആയി ഉയര്‍ന്നിട്ടുണ്ട്. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്കുകളിലൊന്നാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 4,65,478 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.
അതേസമയം ഇന്നലെ 30,548 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര കുടുംബ ക്ഷേമ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 88,45,127 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ 435 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണനിരക്ക് 1,3,070 ആയി ഉയര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ ഇന്നലെ 4581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂർ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂർ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസർഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.