മനാമ: റോഡില്‍ പരസ്പരം ഏറ്റമുട്ടിയ വിദേശികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവര്‍ ഏഷ്യന്‍ വംശജരാണ്. ഇവരുടെ വ്യക്തി വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
അടിപിടിയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ഇയാളെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അല്‍ ഫാതിഹ് ഹൈവേയില്‍ വെച്ച് 3 പേര്‍ പരസ്പരം അടിപിടിയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതില്‍ രണ്ടു പേരുടെ കൈകളില്‍ വടിക്ക് സമാനമായ ആയുധങ്ങളുണ്ട്.
Concerning a circulated video, the Capita Police arrested those involved in a fight between Asians because of personal disputes on Al Fateh Highway. One of them referred to the hospital for treatment. Legal proceedings are being taken to refer the case to the Public Prosecution.
— Ministry of Interior (@moi_bahrain) November 15, 2020