മനാമ : രാജ്യത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂടിയ അന്തരീക്ഷത്തിനും രാത്രിയിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. പകലിൽ 5 മുതൽ 10 നോട്ടിക്കൽ മൈൽ വേഗതയിലും രാത്രിയിൽ 30 നോട്ടിക്കൽ മൈൽ വേഗതയിലും കാറ്റ് വീശും.
മിന്നലിലും മഴയിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെട്രോളജി ഡയറക്ടറേറ്റ് നിർദ്ദേശിക്കുന്നു. ഉയർന്ന താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 15 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തിരമാലയുടെ ശക്തി ഉയരാൻ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് കടൽ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.