മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് (വെള്ളി) രാവിലെ 7 മണിക്ക് ആരംഭിച്ചു. ബ്ലഡ് പ്രഷർ, ഷുഗർ , കൊളസ്ട്രോൾ , വൃക്ക , കരൾ പരിശോധനയും സൗജന്യമായി ഡോക്ടർ കൺസൾട്ടിംഗ് അടക്കമുള്ള സൗകര്യങ്ങൾ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ നടക്കുന്ന ക്യാമ്പിൽ ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് 39260240, 33345439 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
