മനാമ: ബഹ്‌റൈന്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ പനങ്ങാട് സ്വദേശിയായ ഡേവിഡ് എബ്രഹാം ആണ് മരണപ്പെട്ടത്. 57 വയസായിരുന്നു. ഇന്ന് രാവിലെയോടെയാണ് താമസ സ്ഥലത്ത് വെച്ച് മരണം സംഭവിച്ചത്. അല്‍ വര്‍ദ്ദി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി അറിയിച്ചു.