മനാമ: മതത്തെ അധിക്ഷേപിച്ചയാള്‍ക്ക് ബഹ്‌റൈന്‍ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. മൂന്നാം ലോവര്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി മതത്തെ അപമാനിക്കുന്ന പ്രഭാഷണ ഭാഗം കോടതിയില്‍ കേള്‍പ്പിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ആറ് മാസമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. മതങ്ങളെയും വിശ്വാസങ്ങളെയും മതഗ്രന്ഥങ്ങളെയും മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നത് ബഹ്‌റൈന്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റകൃത്യമാണ്.