മനാമ: പ്രവാസി സിനിമാ സ്നേഹികളുടെ കൂട്ടായ്മയിൽ ഒരു ഹ്രസ്വ ചിത്രം കൂടി പിറവിയെടുത്തു.സിനി ലവേഴ്‌സ് എന്ന ബാനറിൽ അമൃതാരവി, ചിഞ്ചു ഷൈജു മാത്യു എന്നിവർ നിർമിച്ച് ടി. എം രവി തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച പുനർജ്ജനി എന്ന ചിത്രമാണ് പ്രമുഖ സംവിധായകൻ സലിം അഹമ്മദ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. കലാകാരിയായ ഒരമ്മയുടെ സർഗ്ഗത്മഗത മനസിലാക്കാത്ത ഭർത്താവിൽ നിന്നുമുണ്ടായ സമ്മർദ്ദ ങ്ങൾക്കിടയിലും മകനെ മനസുകൊണ്ട് മാത്രം ലാളിച്ച ആ മാതൃ വാത്സല്യം വൈകി മാത്രം തിരിച്ചറിഞ്ഞ മകന്റെ പശ്ചാത്താപമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ: അഖിൽരവി, സഹ സംവിധാനം ആദ്, ക്യാമറ: മുഹമ്മദ് മാട്ടൂൽ, എഡിറ്റിങ്: ഡിയോൺ ജോസഫ്, പശ്ചാത്തല സംഗീതം: രാജീവ് വെള്ളിക്കോത്ത്, ബിജോൺ കലാഭവൻ, സൗണ്ട് മിക്സിങ്: നിഖിൽ വടകര, ആർട്ട്: ഹീര. ഷൈജു മാത്യു , ശ്രുതി ബിനോജ് , മാസ്റ്റർ അർജുൻ , മാസ്റ്റർ ഡറിൽ ഷൈജു എന്നിവരാണ് അഭിനേതാക്കൾ.
