മനാമ: ലഹരി മരുന്ന് വ്യാപാരം നടത്തിയ ബഹ്‌റൈനി വനിതയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. പ്രതി 3,000ദിനാര്‍ പിഴയും നല്‍കണമെന്ന് ഹൈക്രിമിനല്‍ കോടതി വിധിച്ചിട്ടുണ്ട്. ക്രിസ്റ്റല്‍ മെത്ത് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ 45കാരിയായ പ്രതി വ്യാപാരം നടത്തിയതായിട്ടാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 23നാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായ റെയ്ഡ് നടക്കുന്നത്.
പ്രാദേശികമായി ശബു എന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ മെത്ത് യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തു. ഇതോടെ നടന്ന സമഗ്രമായ അന്വേഷണത്തില്‍ ഇവര്‍ ലഹരി വസ്തുക്കളുടെ വ്യാപാരം നടത്തിയിരുന്നതായും അവ ഉപയോഗിച്ചിരുന്നതായും തെളിഞ്ഞു. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരുന്നത്. ഒന്നിലധികം പേര്‍ യുവതിയുടെ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസുമായി പങ്കുവെച്ചിരുന്നു.