മനാമ: ഈജിപ്റ്റില്‍ നടന്ന സംയുക്ത സൈനിക പരിശീലനത്തില്‍ കരുത്ത് കാട്ടി ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് യൂണിറ്റ്. ബഹ്‌റൈനെ കൂടാതെ സൗദി അറേബ്യ, യുഎഇ, ജോര്‍ദ്ദാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് അറബ് സ്വാഡ്-2020 എന്ന് പേരിട്ടിരിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. അപ്രതീക്ഷിത ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ പരിശീലമാണ് പരിപാടിയില്‍ പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ സേനകളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം സഹായകമാവും.
സൈനികരുടെ ക്ഷമതയും ആക്രമണ ശേഷിയും പ്രതിരോധവും മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതികളിലൊന്നാണ് ‘അറബ് സ്വാഡ്-2020. വിവിധ രാജ്യങ്ങളിലെ സൈനിക കരുത്ത് പരസ്പരം പങ്കുവെക്കുന്നതിനും വളരുന്നതിനും പദ്ധതി ഗുണകരമാവും. ഇത്തവണ ഈജ്പിറ്റില്‍ നടന്ന പരീശീലനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.