മനാമ: മയക്കുമരുന്ന് കുത്തിവെക്കാന്‍ സഹായിച്ചുവെന്ന ആരോപണം നിഷേധിച്ച് ബഹ്‌റൈന്‍ പാരാമെഡിക്. വിചാരണ കോടതിയിലാണ് 24കാരനായ പാരമെഡിക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മയക്കമരുന്ന് കുത്തിവെക്കുന്നതിനാവശ്യമായ സിറിഞ്ചും പരിശീലനവും നല്‍കിയെന്നാണ് പാരാമെഡിക്കിനെതിരെ പരാതി ഉയര്‍ന്നത്. തന്റെ കക്ഷി ആംബുലൻസ് ഡ്രൈവറാണെന്നും സിറിഞ്ചുകളുടെ ഉപയോഗത്തെക്കുറിച്ച് ധാരണയില്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കാന്‍ പാരാമെഡിക് സഹായിച്ചുവെന്ന് കേസിലെ മറ്റൊരു പ്രതി തന്റെ രക്ഷകര്‍ത്താക്കളോട് പറഞ്ഞതോടെയാണ് അന്വേഷണമുണ്ടാകുന്നത്. രക്ഷകര്‍ത്താക്കള്‍ പാരാമെഡിക്കിന്റെ സഹായത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ കൂടാതെ നിരവധി പേര്‍ക്ക് പാരമെഡിക്ക് സിറിഞ്ചുകള്‍ വില്‍പ്പന നടത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.