വടകര സൗഹൃദ വേദിയുടെ പുതിയ ഭാരവാഹികളെ ആദരിച്ചു

മനാമ: വടകര സൗഹൃദ വേദിയുടെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നീ നിലകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തണൽ ബഹറൈൻ ചാപറ്റർ പ്രവർത്തകരായ സുരേഷ് മണ്ടോടി, വിനീഷ് എം.പി. എന്നിവരെ തണൽ ബഹറൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ്   യോഗം ആദരിച്ചു.

ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി യു.കെ ബാലൻ സ്വാഗതം ആശംസിച്ചു. തണലിന്റെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചർച്ചയിൽ ഉസ്മാൻ ടിപ്ടോപ്പ്,   ലത്തീഫ് ആയഞ്ചേരി, മുജീബ് മാഹി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, റഫിഖ് അബ്ദുല്ലാ,     ഹുസ്സയിൻ വയനാട്, ശ്രീജിത്ത്കണ്ണൂർ, എ.പി. ഫൈസൽ, മുസ്തഫ കുന്നുമ്മൽ, ജെ.പി.കെ തിക്കോടി, റഫീക്ക് നാദാപുരം, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സുരേഷ് മണ്ടോടി, വിനീഷ് എം പി. എന്നിവരെ റസാഖ് മുഴിക്കൽ, അസീൽ അബ്ദുറഹ്മാൻ എന്നിവർ പൊന്നാട അണിയിച്ചു.