മനാമ: ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ കോവിഡ് ബാധ നിയന്ത്രണ വിധേയമെന്ന് അസിസ്റ്റന്റ് പബ്ലിക് സെക്യൂരിറ്റി ചീഫ് ആന്റ് ട്രെയിനിംഗ് ബ്രിഗേഡിയര്‍ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ. നേരത്തെ ഡിപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ കോവിഡ്-19 ബാധ സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണോ ഡിപോര്‍ട്ടേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരിക്കും സംഘം അന്വേഷിക്കുക.
റസിഡന്‍സി നിയവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയവരെ പാര്‍പ്പിക്കുന്ന സെന്ററുകളാണ് ഡിപോര്‍ട്ടേഷന്‍ കേന്ദ്രങ്ങള്‍. ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ അതീവ ശ്രദ്ധയുള്ള കേന്ദ്രത്തില്‍ കോവിഡ് എത്തിയത് എങ്ങെനെയെന്ന് വ്യക്തമല്ല. വ്യാഴായ്ച്ചയാണ് ഡിപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ച വനിതയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇവരുടെ ആരോ?ഗ്യ നില തൃപ്തികരമാണ്.