സുമനസ്സുകളുടെ മഹനീയ സാനിധ്യം കൊണ്ട് ധന്യമായ തീർന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ നൂറിൽപരം ആളുകൾ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ ബ്ലഡ് ബാങ്കിൽ രക്‌തദാനം നടത്തി .ബഹ്‌റൈൻ കേരളീയ സമാജം ആക്റ്റിംഗ് പ്രസിഡന്റ് പി. എൻ മോഹൻരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു GTF ചെയർമാൻ മജീദ് തണൽ പ്രസിഡന്റ് രാധാകൃഷ്ണൻ , ലേഡീസ് വിങ്ങ് കൺവീനർ രഞ്ജി സത്യൻ BDK ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി റോജി ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. GTF സെക്രട്ടറി അഫ്സൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു. GTF എക്സിക്യൂട്ടിവ് അംഗങ്ങളും ലേഡീസ് വിങ്ങും BDKവൈസ് പ്രെസിഡന്റ് ജിബിൻ ജോയി , സുരേഷ് പുത്തൻവിളയിൽ ,ജോയിന്റ് സെക്രട്ടറി സിജോ ജോസ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ,ഗിരീഷ്പിള്ള , സാബു ,സുനിൽ , അസീസ് ,ഗിരീഷ് , രേഷ്മഗിരീഷ് ,സ്മിത സാബു, ശ്രീജ ശ്രീധരൻ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.