24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവാസി ഹെൽപ് ലൈൻ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ ഉദ്ഘാടനം ചെയ്തു. ദുബായിൽ നടക്കുന്ന മധ്യ പൂർവദേശ സമ്മേളനത്തിൽ വെച്ചാണ് പ്രവാസി ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തത്. ഏതു സമയത്ത് വേണമെങ്കിലും വിവിധ രാജ്യങ്ങളിൽ നിന്നും സഹായം തേടാവുന്ന ഗ്ലോബൽ കോണ്ടാക്ട് സെൻറർ പദ്ധതിയുടെ ഭാഗമായാണ് പ്രവാസി ഹെൽപ് ലൈനും ടോൾഫ്രീ നമ്പർ ആരംഭിച്ചത്.ദുബായ് ഇത്തിസലാത്ത് അക്കാദമിയിലാണ് ഉദ്ഘാടനം നടന്നത്. നോർക്കയുടെ വിവധ പദ്ധതികൾ വിശദീകരിക്കുന്ന വെബ് പോർട്ടലിന്റെ പ്രകാശനവും നടന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡിവിഡന്റ് പദ്ധതിയുടെ വിശദമായ ചർച്ചയും മുഖ്യമന്ത്രി നടത്തി.
തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാർ നടന്നു. പ്രവാസി പെൻഷൻ, പഠന സ്കോളർഷിപ്പ്, വിദേശ രാജ്യങ്ങളിൽ നിയമ സഹായത്തിനു ലീഗൽ എയ്ഡ് സെൻറർ, പ്രവാസി നിക്ഷേപത്തിനു സർക്കാർ ഗ്യാരന്റി എന്നിവയെ കുറിച്ചുള്ള വിശദമായ ചർച്ചയും ബെന്യാമിന്റെ പ്രഭാഷണവും നടന്നു.