ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 മുക്തി നിരക്ക് ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 88,02,267 പേര്‍ രാജ്യത്ത് രോഗമുക്തി നേടി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 42,298 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവില്‍ 4,53,965 പേരാണ് ചികിത്സയില്‍ തുടരുന്നത്.
ഇന്നലെ 41,810 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93,92,920 ആയി ഉയര്‍ന്നു. ഇന്നലെ 496 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 1,36,696 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്.
കേരളത്തില്‍ ഇന്നലെ 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.