bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 8121 പേരിൽ നടത്തിയ പരിശോധനയിൽ 130 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 132 പേർക്ക് രോഗമുക്തി

IMG_20201129_082215_459

മനാമ: ബഹ്റൈനിൽ 130 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. നവംബർ 28 ന് 24 മണിക്കൂറിനിടെ 8121 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 53 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 64 പേർക്ക് സമ്പർക്കങ്ങളിലൂടെയും 13 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 132 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 84785 ആയി ഉയർന്നു. 1519 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി തുടരുന്നത്. ചികിത്സയിലുള്ളവരിൽ 14 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണങ്ങളൊന്നും സ്ഥിരീകരിക്കാത്തത് ആശ്വാസ വാർത്തയായി. രാജ്യത്തെ ആകെ മരണ സംഖ്യ 341 ആയി തുടരുകയാണ്. ആകെ 2033895 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ആശ്വാസ വാർത്തയായി. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഒരു സമയം പരമാവധി 30 പേർക്കാണവസരം. നവംബർ 8 മുതൽ പള്ളികളിൽ ളുഹർ നമസ്കാരം കൂടി പുനരാരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!