ബഹ്റൈൻ മാർത്തോമ്മാ 57-ാം ഇടവകദിനം ആഘോഷിച്ചു

received_2466320963669370

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഇടവകദിനം വിശുദ്ധ കുർബാന അർപ്പണത്തോട് നവംബർ 27 വെള്ളിയാഴ്ച രാവിലെ 7.30 ന് സനദ്ദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ ഇടവക വികാരി റവ.മാത്യു കെ . മുതലാളിയുടെ മുഖ്യ കാർമ്മികത്തിലും, സഹവികാരി റവ. വി.പി.ജോണിന്റെ സഹകാർമ്മികത്തിലും നടത്തപ്പെട്ടു. കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ബഹ്റൈൻ മാർത്തോമ്മാ കോംപ്ലെക്സിൽ ഒന്നിച്ചുള്ള കൂടിവരവ് സാദ്ധ്യമല്ലാത്തതിനാൽ ഇടവകാംഗങ്ങൾ ഏവരും സൂം പ്ലാറ്റ്ഫോമിലൂടെയും യൂട്യൂബ് മുഖേനയും പങ്കാളികളായി.

മാർത്തോമ്മാ സഭയുടെ സന്നദ്ധസുവിശേഷ സേവികാസംഘം പ്രസിഡന്റും , അടൂർ ഭദ്രാസനാധിപനും നിയുക്ത കോട്ടയം – കൊച്ചി ഭദ്രാസന അധിപനും ആയ
റൈറ്റ് റവ.ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനി രാവിലെ 10.30 ന് നടന്ന ഇടവകദിന പൊതുസമ്മേളനം സൂം പ്ലാറ്റ്ഫോമിലൂടെ
ഉത്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. മാത്യു കെ . മുതലാളി അദ്ധ്യക്ഷ പ്രസംഗവും ഇടവക ട്രസ്റ്റി ശ്രീ. ബിജു കുഞ്ഞച്ചൻ സ്വാഗതവും അറിയിച്ചു .

ഇടവക സെക്രട്ടറി
ശ്രീ.റെജി ടി. ഏബ്രഹാം നടപ്പുവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു . സഹവികാരി റവ. വി.പി.ജോൺ , ബഹ്റിൻ മാർത്തോമ്മാ ഇടവകയിലെ മുതിർന്ന പൗരനും അൽമോയ്ദ് സി.ഇ.ഓ. യും ഡയറക്ടറുമായ ശ്രീ .എം.ടി . മാത്യൂസ് എന്നിവർ ആശംസ അറിയിക്കുകയും ചെയതു. ഇടവക അക്കൗണ്ടന്റ് ശ്രീ. ചാൾസ് വർഗീസ് , ഇടവക വൈസ് പ്രസിഡന്റ് ശ്രീ.ചാക്കോ പി.മത്തായി, ആത്മായ ശുശ്രൂഷകരായ ശ്രീ. പ്രദീപ് മാത്യൂസ് , ശ്രീ. ജിജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ബഹ്റിൻ മാർത്തോമ്മ ഇടവകയിൽ 40 വർഷം പൂർത്തികരിച്ചവർ, ഇടവക അംഗത്വത്തിൽ 25 വർഷം പൂർത്തികരിച്ചവർ,60 വയസ് പൂർത്തി ആക്കിയ ഇടവക അംഗങ്ങൾ, 10 ഉം 12 ഉം ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾ എന്നിവരെ വെർച്വൽ മീഡിയ മുഖേന മെമന്റോ നൽകി ആദരിച്ചു . ശ്രി. ജോമോൻ പി. വർഗ്ഗീസ്, പ്രോഗ്രാം അവതാരകനായി പ്രവർത്തിച്ചു . സന്നിഹിതരായിരുന്ന ഏവർക്കും ഇടവക ദിനത്തിന്റെ കൺവീനറായി പ്രവർത്തിച്ച ശ്രീ . സൺസി ചെറിയാൻ കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!