small icons
small icons

ഇറ്റാലിയന്‍ രുചിമേളയൊരുക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്; ഉപഭോക്താക്കൾക്കായി പാചക മത്സരവും

lu

മനാമ: ഉപഭോക്താക്കള്‍ക്കായി ഇറ്റാലിയന്‍ രുചിഭേദങ്ങളൊരുക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. നവംബര്‍ 25ന് ആരംഭിച്ച ഭക്ഷ്യമേള ഡിസംബര്‍ വരെ തുടരും. ഇറ്റാലിയന്‍ എംബസിയുമായി ചേര്‍ന്നാണ് ദന മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. ഇറ്റലിയുടെ തനത് രുചികള്‍ ബഹ്‌റൈന്‍ പരിചയപ്പെടുത്തുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഡിസംബര്‍ ഒന്ന് വരെ ഇറ്റാലിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

‘കാന്‍ഡ്’ പച്ചക്കറികള്‍, പാസ്ത, റൈസ്, ചീസ്, ഇതര പാല്‍ ഉത്പ്പന്നങ്ങള്‍, സോസ്, കോഫി, ഓയില്‍ തുടങ്ങി ഇറ്റലിയുടെ തനത് ഉത്പ്പന്നങ്ങളെല്ലാം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈനിലുള്ളവര്‍ക്ക് ഇറ്റലിയുടെ രുചിഭേദങ്ങള്‍ നേരിട്ടറിയാനുള്ള അവസരമായിരിക്കും ഭക്ഷ്യമേള.

ഇറ്റാലിയന്‍ വിഭവങ്ങള്‍ വീടുകളിലുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലുലു ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ട് കാറ്റഗറികളിലായിട്ടാണ് മത്സരം നടക്കുക.

മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ വീട്ടില്‍ ഒരു ഇറ്റാലിയന്‍ വിഭവം പാചകം ചെയ്ത് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം. മുതിര്‍ന്നവര്‍ #ItalianCuisineHomeChefs എന്ന ഹാഷ് ടാഗും കുട്ടികള്‍ (6 മുതല്‍ 10 വയസ് വരെ) #ItalianCuisineLittleHomeChefs എന്ന ഹാഷ്ടാഗും ഉപയോഗിക്കാവുന്നതാണ്. പോസ്റ്റില്‍ ലുലുവിന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാം, ഫെയിസ്ബുക്ക് (Instagram -@luluhyperbh, Facebook -@luluhypermarket) അക്കൗണ്ടുകളെ ടാഗ് ചെയ്യേണ്ടതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!