മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ഖാലിദിന്റെ മൃതദേഹം നാട്ടിലെത്തുന്നതിന്റെ മുൻപേ ഉമ്മ മരണപ്പെട്ടു. മലപ്പുറം തിരൂർ സ്വദേശി 35 കാരനായ ഖാലിദിന്റെ മാതാവ് നഫീസ ബീവി (65) ആണ് ഇന്നലെ വൈകുന്നേരം മരിച്ചത്. ഫെബ്രുവരി 14നാണ് ഖാലിദ് മരിച്ചത്. ഒരാഴ്ച്ചയ്ക്ക് മുൻപ് അമിത രക്ത സ്രാവത്തെ തുടർന്ന് ബോധരഹിതനായി വീണ് ഖാലിദ് ബഹ്റൈനിൽ ചികിത്സയിലായിരുന്നു. മകന്റെ മരണവാർത്തയറിഞ്ഞ മനോവിഷമത്തിൽ കഴിഞ്ഞ മാതാവാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
ഖാലിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി കെ എം സി സി പ്രതിനിധികൾ അറിയിച്ചു. ഇന്ന് (ഞായർ) രാത്രിയുള്ള ഗൾഫ് എയറിൽ കോഴിക്കോടേക്ക് കൊണ്ട് പോകും.