മനാമ: റിഫ അവന്യുവിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. രണ്ട് ബഹ്റൈൻ പൗരന്മാരുമായി ഏഷ്യൻ വംശജൻ ഓടിച്ച കാറ് നിയന്ത്രണം വിട്ട് മറ്റൊരു വാനിൽ ഇടിയ്ക്കുകയും വാൻ മറ്റൊരു കാറിലും കൂട്ടിയിടിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ബഹ്റൈൻ പൗരന്മാരാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.