മനാമ: ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ പൗരൻ വിമാനത്തിൽ മരിച്ചു. മഹരാഷ്ട്ര ഗോരേഗാവ് സ്വദേശി അബ്ദുൾ ഖാഫർ ഉമ്മർ സാഹിബ് (62) ആണ് വിമാനത്തിൽ വെച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ബഹ്റൈൻ ബ്രാംകോ കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 17 വർഷമായി ബഹ്റൈനിലായിരുന്നു. മൃതദേഹം ഇതുവരെയും നാട്ടിലെത്തിയിട്ടില്ലായെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ട് പെൺമക്കളും മകനും അടങ്ങുന്ന കുടുംബ നാട്ടിലാണ്.