‘സീ യു സൂൺ’ പുസ്തകം പ്രകാശനം ചെയ്തു

WhatsApp Image 2020-11-30 at 12.36.11 PM

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ, ദിൽറാസ് കുന്നുമ്മൽ എഴുതിയ ‘സീ യു സൂൺ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സമാജം വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്നു. സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ദിൽറാസിന്റെ പിതാവും സമാജം കുടുംബാംഗവുമായ അബ്ദുൽ റഹ്‌മാന്‌ പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സമാജം വൈസ് പ്രസിഡന്റ്‌ ദേവദാസ് കുന്നത്ത്, ചാരിറ്റി കമ്മിറ്റി കൺവീനർ കെ ടി സലിം എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിൽ പിതാവ് അബ്ദുൽ റഹ്മാൻ നന്ദിയർപ്പിച്ചു സംസാരിച്ചു.

ഇപ്പോൾ ഖത്തറിൽ താമസക്കാരിയായ, ബഹ്‌റൈൻ കേരളീയ സമാജം അങ്കണത്തിൽ കളിച്ചു നടന്നു വളർന്ന ദിൽറാസ് കുന്നുമ്മൽ, പുസ്തകമെഴുത്തു പോലുള്ള ഗൗരവ ഉത്തരവാദിത്തം നിർവഹിച്ചത് കാണുമ്പോൾ അഭിമാനമുണ്ടെന്നും ‘സീ യു സൂൺ’ എന്ന ഇംഗ്ലീഷ് പുസ്തകം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു റഫറൻസ് പുസ്തകമാകട്ടെ എന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!