മനാമ: ഒഐസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഡിസംബർ 4, വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സൂമിലൂടെ നടത്തപ്പെടുമെന്ന് ജില്ലാ പ്രസിഡൻ്റ് കെ സി ഷമീം നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിജു ബാൽ, ട്രഷറർ പ്രദീപ് മേപ്പയ്യൂർ എന്നിവർ അറിയിച്ചു. ഡിസിസി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് യു രാജീവൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കെ പി സി സി സെക്രട്ടറി അഡ്വ. ഐ മൂസ, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സാജിദ് നടുവണ്ണൂർ എന്നിവർ മുഖ്യ പ്രഭാഷകരാവും. പ്രമുഖ ഒഐസിസി, കെ എം സി സി നേതാക്കൾ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു.