മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് എല്ലാ മാസവും നടത്തി വരുന്ന പ്രതിമാസ സഹായത്തിന്റെ ഭാഗമായി നവംബര്‍ മാസം ലാൽ കെയെർസ് മെമ്പർ അമൽജിത്തിന്റെ മകൾ 9 മാസം പ്രായമായ ആത്രേയ കൃഷ്ണയുടെ ശസ്ത്ര ക്രിയയ്ക്കാ യി സമാഹരിച്ച ധനസഹായം പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി. ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, അനുകമല്‍, രതിൻ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.