bahrainvartha-official-logo
Search
Close this search box.

ലോക നാടക വാർത്തകൾ നാടക അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

LNV

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ ( LNV), നാടക പ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി LNVഗ്ലോബൽ തിയേറ്റർ അവാർഡ്കൾ നൽകുന്നു.

കേരളത്തിലും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന നാല് വ്യക്തിഗത അവാർഡുകളും കേരളത്തിലെ ഗ്രാമീണ മേഖലയിൽ മാതൃകാപരമായ നാടക പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു നാടക കൂട്ടായ്മക്ക് അല്ലെങ്കിൽ സംഘടനക്കുമായിരിക്കും അവാർഡ് നൽകുക. ലോകത്തെവിടെയുമുള്ള മലയാള നാടക പ്രവർത്തകരെ അവാർഡിന് പരിഗണിക്കുന്നതാണ്. ക്യാഷ് അവാർഡും, പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതായിരിക്കും അവാർഡ്.

പരിഗണനയ്ക്കായി നാളിതുവരെയുള്ള പ്രവർത്തനങ്ങളും അംഗീകാരങ്ങളും വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഉൾക്കൊള്ളുന്ന പ്രൊഫൈൽ ഡിസംബർ 31ന് മുൻപ് LNVnatakam@gmail.com എന്ന വിലാസത്തിൽ അയക്കുക. ജനുവരി മാസം അവാർഡുകൾ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് +973 39234535, +12012149858 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!