മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് കനോലി നിലമ്പൂര്‍ ബഹ്‌റൈന്‍ കൂട്ടായ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു.
ക്യാമ്പ് മുഹറഖ് മുനിസിപ്പില്‍ കൗണ്‍സിലര്‍ യൂസഫ് മുഹമദ് അബ്ദുള്ള അല്‍റായ്‌സ് ഉദ്ഘാടനം ചെയ്തു. കനോലി നിലമ്പൂര്‍ കൂട്ടായ്മ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷനായി. ആലുപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്‌വി ജലീല്‍, ഷിഫ സി ഇ ഓ ഹബീബ് റഹ്മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ഗൈനക്കോളജിസ്റ്റ് ഡോ. സുനിത, പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, ഇന്റേണിസ്റ്റ് ഡോ. പ്രദീപ്, ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ജിബി കോശി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജമ്മു കാശ്മീരിലെ പുല്‍ഹാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനമറിയിച്ച് യോഗം മൗനമാചരിച്ചു. ജനറല്‍ സെക്രട്ടറി വികെ രാജേഷ് സ്വാഗതവും ട്രഷറര്‍ ഷിബിന്‍ തോമസ് നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി പ്രസിഡണ്ട് ബ്ലസ്സൻ മാത്യു, യൂത്ത് വിങ് പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, സല്‍മാനുല്‍ ഫാരിസ് തുടങ്ങി സാമൂഹ്യ, സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
തുടര്‍ന്ന് ‘ക്യാന്‍സറും ജങ്ക് ഫുഡും’ എന്ന വിഷയത്തില്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. പ്രദീപ് കുമാര്‍ ക്ലാസ് എടുത്തു. റഹ്മത്ത് അബ്ദുല്‍ റഹ്മാന്‍ അവതാരികയായി.
ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും 250 ഒളാം പേര്‍ക്ക് ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിന്‍, ഹീമോ ഗ്ലോബിന്‍ എന്നിവയില്‍ സൗജന്യ പരിശോധനയും ഉണ്ടായി. ക്യാമ്പ് രാവിലെ ഏഴരമുതല്‍ ഉച്ചക്ക് ഒന്നുവരെ നീണ്ടു.
ക്യാമ്പിന് കനോലി നിലമ്പൂര്‍ ഭാരവാഹികളും എക്സികുട്ടീവ് അംഗങ്ങളും ഷിഫ ജീവനക്കാരും നേതൃത്വം നല്‍കി.