കേരളത്തിൽ റോബോട്ടിക് ആൻഡ് ആർടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയിലെന്ന് വികെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ

കേരളത്തിൽ റോബോട്ടിക് ആൻഡ് ആർടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമിസ്ഥാപിക്കുന്ന കാര്യം ആലോചനയിലെന്ന് വികെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ പറഞ്ഞു.ലോക കേരളാ സഭാ സമ്മേളനത്തോടനുബന്ധിച്ച്നടന്ന തൊഴിൽ മേഖലാ സെമിനാറിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഈ ശാഖകളിലായിരിക്കും സാധ്യത കൂടുതലെന്ന് ക്ലാസെടുത്ത മക്കിൻസിയുടെ ദുബായ് ഓഫിസിലെ ഡിജിറ്റൽ പാർട്ണർ വിനയ് ചന്ദ്രൻചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സ്കൂളുകളിൽ ഇതിനുള്ള സൗകര്യം ഒരുക്കാനുള്ള സന്നദ്ധതലോക കേരളാ സഭാ സമ്മേളനത്തിൽ ‌അംഗങ്ങൾ  ചർച്ച ചെയ്തതിനെ തുടർന്നാണ് കേരളത്തിൽ അക്കാദമി സ്ഥാപിക്കുന്ന കാര്യം  വി കെഎൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ മുന്നോട്ടു വെച്ചത്. എല്ലാ പ്രവാസി മലയാളികൾക്കും സാമൂഹ്യസംഘടനകൾക്കും മാതൃകയാക്കാവുന്ന വിശാലമായ സംവിധാനമാണ് ലോക കേരള സഭ എന്ന് ബഹ്റൈനിൽ നിന്നുള്ള ലോക കേരളാ സഭാ അംഗം കൂടിയായ ഡോ. വർഗീസ് കുര്യൻ പറഞ്ഞു. പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ലോക കേരളസഭ സമ്മേളനം വഴി  കൂടുതൽ നിക്ഷേപവുംതൊഴിൽ അവസരങ്ങളും കേരളത്തിന്റെ പുനർ നിർമാണത്തിന് സഹായകമാകുമെന്ന് വർഗീസ്കുര്യൻ പറഞ്ഞു.