മനാമ: കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നാട്ടിൽ പോകാൻ കഴിയാതെയിരുന്ന പാലക്കാട് സ്വദേശിക്ക് നാടണയാൻ വഴിയൊക്കി പാക്ട് (പാലക്കാട് കൾച്ചറൽ ആൻറ് ആർട്സ് തിയറ്റർ) ബഹ്റൈൻ കൂട്ടായ്മ. ബഹ്റൈനിൽ ആരുമറിയാതെ, ദുരിത ജീവിതം നയിച്ച പാലക്കാട് സ്വദേശി ബാലകൃഷ്ണനെ സംസ്‌കൃതി ബഹ്‌റൈന്റെയും കെ എം സി സിയുടെയും സഹായത്തോടെയാണ് നാട്ടിലേക്കു മടങ്ങുവാൻ പാക്‌ട് വഴിയൊരുക്കിയത്.
സംസ്കൃതി ബഹ്റൈന്റെ സഹായത്തോടെ, ബഹ്‌റിനിലെ ഇന്ത്യൻ എംബസി , ഇമ്മിഗ്രേഷൻ വിഭാഗം, ഇന്ത്യൻ വിദേശകാര്യസഹ മന്ത്രി മുരളീധരൻ എന്നിവർ മുഖേന അദ്ദേഹത്തിന് യാത്രാനുമതിയും മറ്റു രേഖകളും ശരിയാക്കികൊടുക്കാൻ സഹായഹസ്തവുമായി മുന്നോട്ടുവന്നത് അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നു തന്നെയാക്കാൻ ഏറെ ഉപകാരപ്രദമായി.
രേഖകൾ കൈമാറുന്ന സമയത്ത് പാക്‌ട് എന്നും കാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്ന് പാക്‌ട് പ്രസിഡന്റ് രമേശ് കെ ടിയും ജനറൽ സെക്രട്ടറി സതീഷ് കുമാറും എടുത്തു പറഞ്ഞു.